മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ കന്യാസ്ത്രീകൾ തിരികെയെത്തി, മോഷണം

Published : Oct 16, 2024, 02:16 PM IST
മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ കന്യാസ്ത്രീകൾ തിരികെയെത്തി, മോഷണം

Synopsis

ജോലിക്കാരി അവധിയിൽ ആയതിനാൽ വാതിൽ പൂട്ടി പതിവ് സ്ഥാനത്ത് വച്ച ശേഷം പള്ളിയിൽ പോയ കന്യാസ്ത്രീകൾ തിരികെയെത്തിയപ്പോൾ കണ്ടത് മഠത്തിന്റെ വാതിലുകൾ തുറന്ന് കിടക്കുന്നത്. മഠത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി

പറവൂർ: എറണാകുളം പറവൂർ സെൻ്റ് ജർമയിൻസ് പള്ളിക്ക് സമീപമുള്ള എസ്ഡി കോൺവന്റ്റിൽ മോഷണം. 30000 രൂപയോളം നഷ്‌ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്. എസ്‌ഡി സന്യാസ സഭയിലെ 3 കന്യാസ്ത്രിമാരാണ് ഇവിടെയുള്ളത്. മോഷണം നടന്ന സമയത്ത് ഇവർ 3 പേരും പള്ളിയിൽ പോയിരുന്നു. 

സാധാരണ ദിവസങ്ങളിൽ ഈ സമയത്ത് ഇവിടെ കോൺവന്റിലെ ജോലിക്കാരി ഉണ്ടാകാറുണ്ട്. ഇന്നലെ അവർ അവധിയെടുത്തതിനാൽ ആരും ഉണ്ടായിരുന്നില്ല. പള്ളിയിൽ പോയപ്പോൾ കോൺവന്റ്റ് പൂട്ടിയശേഷം താക്കോൽ ഒരു ജനലിൻ്റെ പാളി തുറന്ന് അകത്തു വച്ചിരുന്നു. ആ താക്കോൽ എടുത്തു തന്നെയാണ് മോഷ്‌ടാവ് അകത്തുകയറിയത്. 

കുർബാന കഴിഞ്ഞ് കന്യാസ്ത്രിമാർ തിരിച്ചെത്തിയപ്പോൾ താക്കോൽ കണ്ടില്ല. മുറി തുറന്നിട്ടിരിക്കുന്നതായും കണ്ടതോടെ. മോഷണം നടന്നെന്ന് വ്യക്തമായ കന്യാസ്ത്രീകൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പൊലീസ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്