എത്തിയത് ലോക്കറിൽ പണമുണ്ടെന്ന് അറിയുന്നവരോ? നേരെ വന്ന് 23 ലക്ഷം രൂപയും കവര്‍ന്ന് മടക്കം, ആളനക്കമുള്ള കൊല്ലം നഗരത്തെ ഞെട്ടിച്ച കവര്‍ച്ച

Published : Apr 28, 2026, 03:02 AM IST
Robbery Kollam

Synopsis

കൊല്ലം നഗരത്തിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപയുടെ വൻ കവർച്ച. പുലർച്ചെ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഷട്ടർ കുത്തിത്തുറന്ന് ലോക്കറിലും ക്യാഷ് ഡ്രോയിലുമുണ്ടായിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.  

കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്‌റ്റെയിൻസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപയാണ് കവർന്നത്. ഇന്നലെ പുലർച്ചെയാണ് മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഷട്ടർ കുത്തി തുറന്ന് മോഷണം നടത്തിയത്. ഡ്രൈ ഫ്രൂട്സിൻ്റെ മൊത്ത വ്യാപാര കേന്ദ്രമായ സ്‌റ്റെയിൻസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം ശരീരമാസകലം മറച്ചെത്തിയ മോഷ്ടാക്കൾ ആദ്യ പിൻവശത്തെ ഷട്ടർ കുത്തി തുറന്നു.

അകത്ത് കയറി ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന 20 ലക്ഷം രൂപ കൈക്കലാക്കി. ശേഷം ബില്ലിംഗ് ക്യാഷ് ഡ്രോയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും കവർന്നു. പണവുമായി രക്ഷപ്പെടും മുമ്പ് സിസിടിവി ചാനലുകളും നശിപ്പിക്കാൻ ശ്രമിച്ചു. ശനിയാഴ്‌ച ബാങ്ക് അവധി ആയതിനാൽ പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് 23 ലക്ഷം രൂപ സ്ഥാപനത്തിൽ തന്നെ സൂക്ഷിച്ചത്. ലോക്കറിൽ അടക്കം പണം ഉണ്ടെന്ന് നേരത്തെ അറിയാവുന്നവരാണോ കവർച്ച നടത്തിയതെന്നും സംശയിക്കുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. എപ്പോഴും ആളനക്കമുള്ള നഗര ഹൃദയത്തിലാണ് വൻ കവർച്ച. പൊലീസിന്റെ രാത്രികാല സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹോദരനെ മർദിച്ചത് ചോദ്യം ചെയ്തതിൽ കയ്യേറ്റം, മർദ്ദിച്ചയാളും പകരം ചോദിക്കാനെത്തിയ ആളും അറസ്റ്റിൽ
ഒരു ലക്ഷം രൂപ കടം വാങ്ങി, പണം തിരികെ ചോദിച്ചതോടെ കഥ മാറി, ഹരിപ്പാട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ