Asianet News MalayalamAsianet News Malayalam

Gold Rate Today: വീണ്ടും 42,000 കടന്ന് സ്വർണവില; മൂന്ന് ദിവസത്തിന് ശേഷമുള്ള വർദ്ധനവ്

രണ്ട് ദിവസംകൊണ്ട് കുത്തനെ കുറഞ്ഞിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 42,000  ത്തിന് മുകളിലാണ് വിപണി വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല
 

Gold Rate Today 06 02 2023
Author
First Published Feb 6, 2023, 10:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200  രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4345 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74 രൂപയാണ്. കഴിഞ്ഞ ആഴ്ച മൂന്ന് രൂപയോളം ഇടിഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

 2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 -  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480  രൂപ ഉയർന്നു. വിപണി വില 42,880 രൂപ 
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ 
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560  രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,920 രൂപ 

Follow Us:
Download App:
  • android
  • ios