
കൊല്ലം: മോഷണ കേസിൽ തന്നെ പിടികൂടിയ പൊലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്. കൊല്ലം തെൻമല ഇടമണിൽ കട കുത്തിത്തുറന്ന് ഉണക്ക കുരുമുളക് മോഷ്ടിച്ച കേസിൽ പിടിയിലായ മുകേഷാണ് മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് രസകരമായ മറുപടി നൽകിയത്. മുഖം മറച്ചിട്ടും എസ്ഐ അമീൻ സാർ തന്നെ ബുദ്ധിപരമായി പിടികൂടി. അറിയാവുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കുമല്ലോ എന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം.
തെൻമല ഇടമണിലെ അങ്ങാടിക്കട കുത്തിത്തുറന്ന് 200 കിലോ ഉണക്കകുരുമുളകും 85,000 രൂപയും മോഷ്ടിച്ച കേസിലാണ് മുകേഷ് പിടിയിലായത്. സംഭവത്തിൽ മുകേഷ് അടക്കം 4 പേർ കേസിൽ പിടിയിലായിട്ടുണ്ട്. കടക്കാരന് ഒരു പണി കൊടുക്കട്ടേ എന്ന് കരുതിയാണ് താൻ ആ കടയിൽ മോഷ്ടിച്ചതെന്നാണ് മുകേഷ് പറയുന്നത്. മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിന്‍റെ രീതിയെന്ന് പൊലീസ് അറിയിച്ചു. മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള മോഷണത്തിന് തെരഞ്ഞെടുക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam