വല്ലാത്തൊരു മോഷണം; വീടിന്റെ ഓടിളക്കി അകത്തുകയറി, മകനോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് മോഷ്ടാവ്

Published : Feb 28, 2026, 07:51 PM IST
Kozhikode robbery

Synopsis

മുറിയില്‍ മകനോടൊപ്പം ഉറങ്ങുകയായിരുന്ന തന്റെ സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരുമണിയോടടുത്താണ് കവര്‍ച്ച നടന്നത്.

കോഴിക്കോട്: ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയുമായി കടന്നുകളഞ്ഞ് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലാണ് കേട്ടവരെയെല്ലാം ആശ്ചര്യത്തിലാക്കിയ മോഷണം നടന്നത്. പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശ്ശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്.

മുറിയില്‍ മകനോടൊപ്പം ഉറങ്ങുകയായിരുന്ന തന്റെ സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരുമണിയോടടുത്താണ് കവര്‍ച്ച നടന്നത്. ബേപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാസര്‍കോട്ടെ ഹാര്‍ബറിലേക്ക് പുറപ്പെട്ട ഡ്രഡ്ജര്‍ കടലില്‍ മുങ്ങി; ജീവനക്കാര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു
നാളെ മലയോര ഹൈവേയിൽ ഉച്ചയ്ക്ക് 1.30 മുതൽ 5 വരെ ഒരു വണ്ടിയും കടത്തിവിടില്ല, പത്തനംതിട്ട മുതൽ പത്തനാപുരം വരെ ഗതാഗത നിയന്ത്രണം