കേരളത്തിൽ പോകാൻ തേർഡ് എസി ടിക്കറ്റും കൂടെ 25,000 രൂപയും; പെയിന്‍റ് ബക്കറ്റുകളിൽ കഞ്ചാവ് നിറച്ച് കംപ്രസ് ചെയ്ത് കടത്ത്, 2 പേർ പിടിയിൽ

Published : Sep 10, 2026, 12:34 PM IST
ganja smuggling train

Synopsis

കൊച്ചി കാക്കനാട്ട് വാടക വീട്ടിൽ നിന്ന് 16 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. ഒഡിഷയിൽ നിന്ന് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിച്ചത്. കഞ്ചാവ് മാഫിയയുടെ പ്രവർത്തന രീതികളെക്കുറിച്ചും എക്സൈസ് വിവരങ്ങൾ പുറത്തുവിട്ടു.

കൊച്ചി: കാക്കനാട്ടെ വാടക വീട് കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഒഡിഷയിൽ നിന്ന് പെയിന്‍റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തി കൊണ്ടുവന്ന കഞ്ചാവുമായാണ് പശ്ചിമബംഗാൾ സ്വദേശികളായ രാജ മണ്ഡൽ (30), രാഹുൽ (24) എന്നിവരെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കടത്തുന്നതിനായി ആദ്യമായാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് എക്സൈസ് അറിയിച്ചു. പെയിന്‍റ് ബക്കറ്റുകളിൽ കഞ്ചാവ് നിറച്ച് കംപ്രസ് ചെയ്ത ശേഷം പശ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു ഇവർ കടത്തിയത്. ഓരോ യാത്രയ്ക്കും ശേഷം അതേ ദിവസം തന്നെ കടത്തുകാർ മടങ്ങുന്നതാണ് രീതിയെന്നും അധികൃതർ പറഞ്ഞു. വഴിയിൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നൽകിയാണ് കാരിയർമാരെ കഞ്ചാവ് മാഫിയ സംഘം ഉപയോഗിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് കാരിയർമാർക്ക് ട്രെയിനിലെ തേർഡ് എ സി ടിക്കറ്റിനൊപ്പം 25,000 രൂപ വരെ നൽകുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് കേരളത്തിലെത്തിച്ച ശേഷം ചില്ലറ വിൽപ്പനയ്ക്കായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് 1,500 മുതൽ 2,000 രൂപ വരെ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപ്പനയിലൂടെ ഒരു ലക്ഷം രൂപ വരെ വരുമാനം നേടുന്ന രീതിയിലാണ് വിൽപ്പന നടത്തുന്നത്. ഒരു കിലോ കഞ്ചാവ് അഞ്ച് ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി ഓരോ പാക്കറ്റിനും 500 രൂപ മുതൽ ഈടാക്കുന്നതായും എക്സൈസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടുവയ്ക്ക് പിന്നാലെ കാട്ടാനയും ഇറങ്ങി; ടാപ്പിംഗ് തൊഴിലാളിയെ അരമണിക്കൂറോളം വളഞ്ഞിട്ട് ഓടിച്ചു, കുളിമുറിയുടെ കതകില്‍ കുത്തി കലിതീര്‍ത്ത് കാട്ടാന
ആദ്യ ശ്രമത്തിൽ രണ്ട് ലക്ഷം, വിജയിച്ചതോടെ ഫെഡറൽ ബാങ്കിലും മുക്കുപണ്ടം പണയംവച്ചു; അഞ്ച് ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ