
തൃശൂർ: തിരുവില്വാമല പഞ്ചായത്ത് ഭരണം കോൺഗ്രസിന്. കോൺഗ്രസിലെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്താണ്. കോൺഗ്രസ് ,സിപിഎം അംഗങ്ങൾ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങൾ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്. ഭരണ സമിതിയിൽ ബിജെപിക്കും കോൺഗ്രസിനും 6 അംഗങ്ങൾ വീതവും സിപിഎമ്മിന് 5 അംഗങ്ങളുമാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam