
ആലപ്പുഴ: കയ്യിലണിയാൻ മാത്രമല്ല, വിലയും സവിശേഷതകളും കേട്ടാൽ ആരും കണ്ണുതള്ളിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം ആലപ്പുഴയിൽ പ്രദർശനത്തിന് എത്തിച്ചു. മുല്ലക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 5 കോടി രൂപ വിലമതിക്കുന്ന ഈ അപൂർവ ഗിന്നസ് മോതിരം പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഈ മോതിരം ആലപ്പുഴയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഈ അപൂർവ മോതിരം പ്രദർശിപ്പിക്കുന്നത്. 22-ാം തീയതി വരെ നൂർ ജുവലറിയിൽ പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി കാണാം. അപൂർവമായ ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാനും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാനുമായി വലിയ ജനത്തിരക്കാണ് ഇപ്പോൾ ഷോറൂമിൽ അനുഭവപ്പെടുന്നത്.
ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ പതിപ്പിച്ചതിനാണ് ഈ മോതിരത്തിന് ലോക ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്. മലപ്പുറത്തെ പ്രമുഖ ഡയമണ്ട് ബ്രാൻഡായ സ്വാ ഡയമണ്ട്സാണ് ഈ ലോകോത്തര മോതിരം നിർമ്മിച്ചത്. 20 വിദഗ്ധരായ തൊഴിലാളികൾ ചേർന്ന് 3 മാസത്തെ ഡിസൈനിങ്ങിനും 6 മാസത്തെ കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam