ഇക്കഴിഞ്ഞ 29 -ന് ഒന്നര മണിക്ക് പാപ്പനംകോട് തുല വിളയിലാണ് സംഭവം. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് കയറി നിരീക്ഷിച്ച ശേഷം പുറത്ത് നിന്ന മറ്റുള്ളവരെ വിളിച്ചു വരുത്തിയാണ് പണം മോഷ്ടിച്ചതും മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോയതും.
തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ. നേമം വെള്ളായണി ശാന്തിവിള വാറു വിളാകത്ത് വീട്ടിൽ അഫ്സർ ( 30 ) , നേമം ഇടയ്ക്കോട് ചാനൽക്കര ഷമീർ മൻസിലിൽ ഷമീർ ( 33 ) , വെങ്ങാനൂർ കട്ടച്ചൽക്കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് ( 35 ) , കട്ടച്ചൽക്കുഴി മേലെ ചരുവിള പുത്തൻ വീട്ടിൽ അനന്തു (27 ) ,ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് ( 36 )എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 29 -ന് ഒന്നര മണിക്ക് പാപ്പനംകോട് തുല വിളയിലാണ് സംഭവം. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് കയറി നിരീക്ഷിച്ച ശേഷം പുറത്ത് നിന്ന മറ്റുള്ളവരെ വിളിച്ചു വരുത്തിയാണ് പണം മോഷ്ടിച്ചതും മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോയതും. 4000 രൂപയും മാലയും ലോക്കറ്റും പിടിച്ചു പറിച്ചെന്നായിരുന്നു പരാതി.
പ്രതികൾ പിടിച്ചു പറിച്ച ആഭരണങ്ങൾ ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ അഫ്സറും രാകേഷും സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


