പരിഭ്രാന്തിയുടെ ഒരു മണിക്കൂര്‍, ഒടുവില്‍ ആശ്വാസം; വയനാട്ടില്‍ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി

Published : Jun 17, 2025, 12:28 PM ISTUpdated : Jun 17, 2025, 01:01 PM IST
missing child

Synopsis

കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു.

വയനാട്: വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ വീടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി ഉണ്ടായിരുന്നത്.  ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളം കേട്ടില്ല.

പരിഭ്രാന്തി സൃഷ്ടിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസം. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് രാവിലെ 11 മണിയോടെ പരാതി എത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് സിസിടിവി അടക്കം പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല. ഈ സമയം മുറിയില്‍ തുണി കൂട്ടിയിട്ടിരുന്നതിനുള്ളില്‍ ഉറങ്ങുകയായിരുന്നു കുട്ടി. സമീപവാസികള്‍ വീട്ടിലെ പരിശോധനയ്ക്കിടെ തുണിക്കള്‍ക്കിടയില്‍ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്