
തൃശ്ശൂർ: കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സ്കൂൾ വിട്ട് വന്ന ഇവർ സൈക്കിളുമായി പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കണ്ട് കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ഈ നമ്പറിലോ 9446764846 ബന്ധപ്പെടുക.
അതേസമയം, പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്നും പരാതിയുണ്ട്. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam