
കൊച്ചി: കാക്കനാട് മയക്കുമരുന്നുമായി 17കാരനടക്കം മൂന്നുപേര്‍ പിടിയിൽ. വൈറ്റില സ്വദേശി നിവേദ്, അത്താണി സ്വദേശി റിബിൻ ജോസി, കുമ്പളങ്ങി സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് .76 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്നരഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാക്കനാട് അളകാപുരി ഹോട്ടലിന് എതിര്‍വശത്തായി KL-32-S-5058 എന്ന നമ്പറിലുള്ള ബൈക്കിൽ ഓട്ടോ സ്റ്റാന്‍റിന് സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്. എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam