Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.

22 year old boy commits suicide in Wayanad
Author
Wayanad, First Published Jul 25, 2022, 6:54 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറളിക്കുന്നില്‍ ആണ് ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതുല്‍ കൃഷ്ണന്‍ സഹോദരനാണ്.

Read More : ചവറ്റുകൂനയില്‍ മൃതദേഹഭാഗങ്ങള്‍, പിടിയിലായത് മുന്‍ പൊലീസുകാരന്‍, ഞെട്ടിക്കുന്ന കഥ! 

സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി മൂന്ന് മരണം; മരിച്ചത് ബൈക്ക് യാത്രക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കൊല്ലം ആയൂരിലും തൃശൂർ കുന്നംകുളത്തും കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലുമാണ് അപകടം ഉണ്ടായത്.കൊല്ലം ആയൂരിലുണ്ടായ അപകടത്തി. വെളിയം സ്വദേശി മനോജ് ആണ് മരിച്ചത്. 25 വയസായിരുന്നു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആയൂർ അഞ്ചൽ പാതയിൽ പെരിങ്ങളൂറിനു സമീപം രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് യുവാവ് മരിച്ചത്. വെസ്റ്റ് മങ്ങാട്  സ്വദേശി ശരത് ആണ് മരിച്ചത്. 30 വയസായിരുന്നു. പഴഞ്ഞി വെട്ടിക്കടവത്ത് വെച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മങ്ങാട് സ്വദേശി അനുരാഗിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കല്ലം പാറ മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്.  ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരുക്കേറ്റു. പോക്സോ  കേസിൽ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിൻ.

ഡ്യൂട്ടിയില്‍ കയറിയശേഷം കാണാതായി; പരിശോധനയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ  പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നു. തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്എച്ച്ഒ യുടെ നേതൃത്തിൽ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോൾ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങി മരിച്ച നിലായിലായിരുന്നു മൃതദേഹം. ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. ഞാൻ പോകുന്നു, എല്ലാവർക്കും നന്ദി എന്നാണ് കുറിപ്പിലുള്ളത്. ശ്രീൽസൻ ഷോളയൂർ സ്റ്റേഷനിൽ നിന്നും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിട്ട് ഒരു വർഷം തികയുന്നേയുള്ളു. മുമ്പ് മാനസികമായ പ്രശ്നങ്ങൾക്ക് ചികിത്സ നടത്തിയിരുന്നതായും  പൊലിസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios