പൂട്ടികിടന്ന വീട്ടിൽ രാത്രി ശബ്ദം, അകത്ത് ഒരു യുവതിയും 2 യുവാക്കളും; പൊലീസ് വീട് വളഞ്ഞു, കഞ്ചാവുമായി പിടിയിൽ

Published : Mar 07, 2025, 07:33 AM ISTUpdated : Mar 07, 2025, 09:31 AM IST
പൂട്ടികിടന്ന വീട്ടിൽ രാത്രി ശബ്ദം, അകത്ത് ഒരു യുവതിയും 2 യുവാക്കളും; പൊലീസ് വീട് വളഞ്ഞു, കഞ്ചാവുമായി പിടിയിൽ

Synopsis

വാതില്‍ മുട്ടിയപ്പോള്‍ അഫ്‌സല്‍ ആണ് വാതില്‍ തുറന്നത്. പുറത്ത് പൊലീസിനെയും നാട്ടുകാരേയും കണ്ടതോടെ അക്ഷയും അക്ഷരയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

കൽപ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിയിൽ പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ് വിൽപ്പന സംഘത്തെ. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയടക്കം മൂന്ന് പേർ പിടിയിലായി. മലപ്പുറം മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍ സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രിയാണ് സംഭവം. പൂട്ടികിടക്കന്ന വീട്ടിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് വളയുകയായിരുന്നു. മോഷ്ടാക്കൾ എന്ന് സംശയിച്ചായിരുന്നു നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. വാതില്‍ മുട്ടിയപ്പോള്‍ അഫ്‌സല്‍ ആണ് വാതില്‍ തുറന്നത്. പുറത്ത് പൊലീസിനെയും നാട്ടുകാരേയും കണ്ടതോടെ അക്ഷയും അക്ഷരയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതോടെ പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടകൂടി. തുർന്ന് നടത്തിയ പരിശോധനയി ഇവരുടെ കൈവശമുണ്ടായ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊഴുതനയിലുള്ള ഒരാള്‍ ചില്ലറ വില്‍പനക്കായി ഏല്‍പ്പിച്ചതാണെന്നും പാക്ക് ചെയ്യാന്‍ വേണ്ടി വീട്ടിലെത്തിയതാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ ആൾക്കായി അന്വഷണം നടക്കുകയാൻെവ്വ് പെലീസ് അറിയിച്ചു.

Read More :ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി, 65 കാരന് 2 വർഷം തടവും പിഴയും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ 8 പഞ്ചായത്തുകൾ; കൈകോർക്കാനില്ലെന്ന് എൽഡിഎഫും യുഡിഎഫും, എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് മുന്നണികൾ
എറണാകുളം ഡിസിസിയിൽ പൊട്ടിത്തെറി തുടരുന്നു, കലാപക്കൊടി ഉയർത്തി ഉമ തോമസ്; 'തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു'