
തൃശ്ശൂർ: സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദിച്ചതായി പരാതി. എകെപി ജംഗ്ഷൻ സ്വദേശി ബൈജു കൃഷ്ണദാസി(49)നാണ് മർദനമേറ്റത്. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഹോട്ടലിലേക്ക് എത്തിയ നേതാക്കൾ മർദിച്ചെന്നും ഇവിടെയുണ്ടായിരുന്ന കുപ്പി എടുത്ത് തലയ്ക്കടിച്ചെന്നുമാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam