സ്വർണവും പണവും കൈക്കലാക്കി, കൂടാതെ മർദനവും; സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി അക്രമിച്ച പ്രതി ഒളിവിൽ പോയത് 14 കൊല്ലം, അറസ്റ്റ് ചെയ്ത് പൊലീസ്

Published : Oct 29, 2026, 01:07 PM ISTUpdated : Oct 29, 2026, 01:49 PM IST
thrissur police arrest man absconding for 14 years in dowry harassment case

Synopsis

സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വരന്തപ്പിള്ളി കോരനൊടി സ്വദേശി സുന്ദരന്‍ ആണ് അറസ്റ്റിലായത്. 2007 ലാണ് പ്രതി പരാതിക്കാരിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ലഭിച്ച 8 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും പ്രതി കൈവശപ്പെടുത്തുകയും പിന്നീട് കൂടുതല്‍ പണവും സ്വര്‍ണവും സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മര്‍ദിക്കുകയായിരുന്നു.

2009-ലാണ് വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. സുരേഷ്, എസ്.ഐ പോള്‍സണ്‍, എ.എസ്.ഐ രജനീശന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയലിലേക്ക് പഴകിയ മത്സ്യമാലിന്യം തള്ളി, വഴിനടക്കാനാവാതെ പ്രദേശവാസികൾ; 10,000 രൂപ പിഴ ചുമത്തി വണ്ടൂര്‍ പഞ്ചായത്ത്
പാലിയേക്കര ടോള്‍ പ്ലാസയില്‍ മനുഷ്യവിസര്‍ജ്യം തള്ളി; ടൂറിസ്റ്റ് ബസിനെതിരെ പരാതി