വയോധികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് വീണ് 19കാരന് ദാരുണാന്ത്യം

Published : Oct 29, 2026, 12:21 PM ISTUpdated : Oct 29, 2026, 12:54 PM IST
Devaswom Board President Car Accident

Synopsis

ദേവസ്വം ബോർഡ് പ്രസിഡന്റ് സഞ്ചരിച്ച വാഹനത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി കൃഷ്ണ നന്ദു മരിച്ചു. കോന്നി കൂടലിലാണ് സംഭവം. ബുള്ളറ്റിൽ വരുന്നതിനിടെ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സഞ്ചരിച്ച കാറിനടിയിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കലഞ്ഞൂര്‍ ഐച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ത്ഥി കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി കൂടല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.

രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കോന്നി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്ണ നന്ദു. മുന്നില്‍ ചാടിയ വയോധികനെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിവേഗം നിരങ്ങിയ ബൈക്കില്‍ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ സഞ്ചരിച്ച കാറിനടിയിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. കാറിന്‍റെ ടയര്‍ തലയില്‍ക്കൂടി കയറിയിറങ്ങി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഉടൻ തന്നെ കൃഷ്ണ നന്ദുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിന് പരുക്കില്ല. ഇരു വാഹനങ്ങളും കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ മറ്റൊരു വാഹനത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്തനംതിട്ട ഭാഗത്തേക്ക് യാത്ര തുടർന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനിവ് കാട്ടാതെ വാഹന യാത്രക്കാർ, കാറിടിച്ച് റോഡരികിൽ രക്തം വാർന്ന് കിടന്നത് പത്ത് മിനിറ്റോളം; വയോധികൻ മരിച്ചു
ഇലക്ട്രോണിക് ത്രാസ്, പാക്കിങ് കവർ പിന്നെ കഞ്ചാവും; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി യുവാവ്