'മാലിന്യം തുടച്ചുനീക്കാൻ തൃത്താല'; കുപ്പി, ചില്ല് മാലിന്യങ്ങൾ ശേഖരിക്കും, സഹകരണം പ്രതീക്ഷിക്കുന്നെന്ന് രാജേഷ്

Published : Sep 10, 2023, 05:58 PM IST
'മാലിന്യം തുടച്ചുനീക്കാൻ തൃത്താല'; കുപ്പി, ചില്ല് മാലിന്യങ്ങൾ ശേഖരിക്കും, സഹകരണം പ്രതീക്ഷിക്കുന്നെന്ന് രാജേഷ്

Synopsis

മാലിന്യമുക്ത തൃത്താലയുടെ ആദ്യഘട്ട ക്യാമ്പയിനില്‍ നാല്‍പത് ടണ്ണോളം അജൈവ മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്തതെന്ന് എംബി രാജേഷ്. 

പാലക്കാട്: സമ്പൂര്‍ണ മാലിന്യമുക്ത തൃത്താലയുടെ രണ്ടാം ഘട്ടത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേനയെത്തി വിവിധ തരത്തിലുള്ള അജൈവ മാലിന്യം ശേഖരിക്കുമെന്ന് എംബി രാജേഷ്. പ്ലാസ്റ്റിക്കിന് പുറമെ ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍, ലെതര്‍, തുണി ഉല്‍പ്പന്നങ്ങള്‍, കുപ്പി, ചില്ല് മാലിന്യം എന്നിവ വ്യാപകമായി ശേഖരിക്കാനാണ് തീരുമാനം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വിപുലമായ പ്രവര്‍ത്തനം നടക്കും. ശേഖരിച്ച അജൈവമാലിന്യങ്ങള്‍ എംസിഎഫുകളില്‍ നിന്ന് ക്ലീന്‍ കേരളാ കമ്പനി നീക്കം ചെയ്യും. ചെരിപ്പ്, ബാഗ്. തെര്‍മോക്കോള്‍, ലെതര്‍ എന്നിവ 16നും തുണി ഉല്‍പ്പന്നങ്ങള്‍ 23നും കുപ്പി, ചില്ല് മാലിന്യം 30നുമാണ് നീക്കം ചെയ്യുന്നതെന്ന് എംബി രാജേഷ് അറിയിച്ചു. 

എംബി രാജേഷിന്റെ കുറിപ്പ്: 'തൃത്താല തയ്യാറെടുക്കുകയാണ്, മാലിന്യത്തിനെതിരെ പോരാട്ടം കൂടുതല്‍ ശക്തമാക്കാന്‍. സമ്പൂര്‍ണ മാലിന്യമുക്ത തൃത്താലയുടെ രണ്ടാം ഘട്ടത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേനയെത്തി വിവിധ തരത്തിലുള്ള അജൈവ മാലിന്യം ശേഖരിക്കുകയാണ്. പ്ലാസ്റ്റികിന് പുറമേ ചെരുപ്പ്, ബാഗ്. തെര്‍മോക്കോള്‍, ലെതര്‍, തുണി ഉല്‍പ്പന്നങ്ങള്‍,  കുപ്പി, ചില്ല് മാലിന്യം എന്നിവ വ്യാപകമായി ഈ ദിവസങ്ങളില്‍ ശേഖരിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഈ ദിവസങ്ങളില്‍ വിപുലമായ പ്രവര്‍ത്തനം നടക്കും. ശേഖരിച്ച അജൈവമാലിന്യങ്ങള്‍ എംസിഎഫുകളില്‍ നിന്ന് ക്ലീന്‍ കേരളാ കമ്പനി നീക്കം ചെയ്യും. ചെരിപ്പ്, ബാഗ്. തെര്‍മോക്കോള്‍, ലെതര്‍ എന്നിവ സെപ്റ്റംബര്‍ 16നും തുണി ഉല്‍പ്പന്നങ്ങള്‍ സെപ്റ്റംബര്‍ 23നും കുപ്പി, ചില്ല് മാലിന്യം സെപ്റ്റംബര്‍ 30നുമാണ് നീക്കം ചെയ്യുന്നത്. '

'മാലിന്യമുക്ത തൃത്താലയുടെ ആദ്യഘട്ട ക്യാമ്പയിനില്‍ നാല്‍പത് ടണ്ണോളം അജൈവ മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്തത്. എട്ടര ടണ്‍ തുണിമാലിന്യങ്ങള്‍ ഒറ്റ ദിവസത്തില്‍ നീക്കം ചെയ്ത് ഒന്നാം ഘട്ടത്തില്‍ തൃത്താല ചരിത്രം സൃഷ്ടിച്ചിരുന്നു. ബാഗ് , ലെതര്‍ ഇനങ്ങള്‍, ചെരുപ്പ്, തെര്‍മോകോള്‍ എന്നിവയിലായി പത്തര ടണ്‍ നിഷ്‌ക്രിയ മാലിന്യവും ഈ ഘട്ടത്തില്‍ നീക്കം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിലും സമാനമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാനുള്ള യത്‌നത്തില്‍ കൂടുതല്‍ സജീവമായി തൃത്താലയും പങ്കാളികളാവുകയാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മാലിന്യം തരംതിരിച്ച് സൂക്ഷിക്കുകയും അതാത് പഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേനയെ ഏല്‍പ്പിക്കുകയും ചെയ്യണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു.'

 175 പവൻ സ്വർണവും 45 ലക്ഷം രൂപയും പോരാ! സ്ത്രീധനത്തോട് ആർത്തി, ഭാര്യയെ ഒഴിവാക്കാൻ ശ്രമം, യുവാവിനെതിരെ പരാതി 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; തൊഴിലാളി പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും