175 പവൻ സ്വർണവും 45 ലക്ഷം രൂപയും പോരാ! സ്ത്രീധനത്തോട് ആർത്തി, ഭാര്യയെ ഒഴിവാക്കാൻ ശ്രമം, യുവാവിനെതിരെ പരാതി

Published : Sep 10, 2023, 05:52 PM ISTUpdated : Sep 10, 2023, 05:53 PM IST
175 പവൻ സ്വർണവും 45 ലക്ഷം രൂപയും പോരാ! സ്ത്രീധനത്തോട് ആർത്തി, ഭാര്യയെ ഒഴിവാക്കാൻ ശ്രമം, യുവാവിനെതിരെ പരാതി

Synopsis

175 പവൻ സ്വർണവും 45 ലക്ഷം രൂപയുമാണ് ഐശ്വര്യയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരിൽ തമിഴ്‌നാട്ടിലുള്ള രണ്ടേക്കർ ഭൂമിയും കൂടി റോണിയുടെ പേരിൽ എഴുതിനൽകണമെന്നാവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സ്ത്രീധനമായി നൽകിയ സ്വർണവും പണവും മതിയായില്ലെന്നാരോപിച്ച് ഭാര്യയെ മാനസികമായി പീഡിപ്പിച്ച യുവാവിനെതിരെ പരാതി. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള റോണി കോട്ടേജിൽ റോണിക്കും (28) രക്ഷിതാക്കൾക്കും എതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. റോണിയുടെ ഭാര്യ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയിലാണ് കേസ്.

രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയും വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും കുടുംബത്തെയും മാനസികമായും പീഡിപ്പിച്ച ഭർത്താവിനെയും രക്ഷിതാക്കളെയും പ്രതി ചേർത്ത് വിഴിഞ്ഞം പൊലീസ് കേസെടുത്തു.  2022 ഒക്‌ടോബർ 31 നായിരുന്നു ഇവരുടെ വിവാഹം. താൻ സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു റോണി വിവാഹം നടത്തിയത്.

 Read More..... ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ, കാരണം മുൻവൈരാ​ഗ്യം

175 പവൻ സ്വർണവും 45 ലക്ഷം രൂപയുമാണ് ഐശ്വര്യയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരിൽ തമിഴ്‌നാട്ടിലുള്ള രണ്ടേക്കർ ഭൂമിയും കൂടി റോണിയുടെ പേരിൽ എഴുതിനൽകണമെന്നാവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാർ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടർന്ന് രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടിൽകൊണ്ടുവിട്ടു. തുടർന്ന് ബന്ധം വേർപിരിക്കുന്നതിന് കുടുംബകോടതിയിൽ കേസും ഫയൽചെയ്തു. തുടർന്നാണ് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്