അട്ടാണി അനീഷ് നേരത്തെ ബലാത്സംഗം ചെയ്ത യുവതിയെയാണ് ഫിറോസ് ഖാനും ആക്രമിച്ചത്. അനീഷ് പകർത്തിയ യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഫിറോസ് ഖാന്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

കൊച്ചി: കൊച്ചിയിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഗുണ്ടാനേതാവ് അട്ടാണി അനീഷിൻ്റെ സുഹൃത്ത് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടാണി അനീഷ് നേരത്തെ ബലാത്സംഗം ചെയ്ത യുവതിയെയാണ് ഫിറോസ് ഖാനും ആക്രമിച്ചത്. അനീഷ് പകർത്തിയ യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഫിറോസ് ഖാന്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഫിറോസ് ഖാനെ നോർത്ത് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന അനീഷിൻ്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player