
കോഴിക്കോട്: കോഴിക്കോട് മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മലപ്പുറം ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇയാളുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പിഎംആർ കൺസ്ട്രഷൻ കമ്പ നിയുടെ ടിപ്പർ ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ലോറി ഡ്രൈവറെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 12 മണിയോടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവി, വിവാദം കനക്കുന്നു
അതേ സമയം വയനാട്ടിൽ ഇന്ന് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പിണങ്ങോട് പന്നിയാർ റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്ദുസലാമിൻ്റെ മകൾ ഫാത്തിമ തസ്കിയ ആണ് മരിച്ചത്. രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രിക അജ്മിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുൽത്താൻ ബത്തേരി കൊളഗപ്പാറയിലായിരുന്നു രണ്ടാമത്തെ അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നമ്പിക്കൊല്ലി സ്വദേശി ഷെർളിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു നാലുപേർക്ക് പരിക്കേറ്റു. എല്ലാവരും ബത്തേരിയിലെ ആശുപത്രിയിൽ ചികത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam