
കണ്ണൂർ: കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം. കൂത്തുപറമ്പ് സ്വദേശിനിയായ യുവതി ഓൺലൈനിലിൽ ഡ്രൈ ഫ്രൂട്ട് വാങ്ങുവാൻ ശ്രമിച്ച് നഷ്ടപ്പെട്ടത് 44,550 രൂപ. സാമൂഹിക മാധ്യമത്തിൽ കണ്ട പരസ്യലിങ്കിൽ ക്ലിക്ക് ചെയ്തതാണ് വിനയായത്. സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതു വഴിയാണ് പണം നഷ്ടപ്പെട്ടത്. വളപട്ടണത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ആമസോണിൽ നിന്നും റീഫണ്ട് തുക ലഭിക്കാനായി ഗൂഗിൾ സേർച്ചിൽ നിന്ന് ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ച വളപട്ടണം സ്വദേശിക്ക് നഷ്ടപ്പെട്ടത് 50,000 രൂപയാണ്. തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനി ഡസ്ക് എന്ന സ്ക്രീൻ ഷെയർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് പണം പിൻവലിക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8