കുഞ്ഞിന് പാല്‍ കൊടുത്തതിന് പിന്നാലെ അസ്വസ്ഥത, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Published : Jun 06, 2026, 08:25 PM IST
Baby girl death

Synopsis

കോഴിക്കോട് പേരാമ്പ്രയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പദികളുടെ മകള്‍ ഇനായയാണ് മരിച്ചത്. ഇന്ന് രാവിലെയോടെ കുഞ്ഞിന് പാല്‍ കൊടുത്തതിന് തൊട്ടുപിന്നാലെ അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 അടി നീളം, ആദ്യം സ്രാവെന്ന് കരുതി, പക്ഷേ അല്ല! വർക്കല അരിവാളം ബീച്ചിൽ കരയ്ക്കടിഞ്ഞത് ഡോൾഫിനെന്ന് പരിശോധനയിൽ തെളിഞ്ഞു
കുറ്റ്യാടി പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ടു, അമ്മ മരിച്ചു; 7 വയസുകാരനായി തെരച്ചിൽ, തുണിയലക്കാൻ പോയപ്പോൾ അപകടം