ഇത് ചെയ്തവര്‍ സാമൂഹ്യ ദ്രോഹികള്‍ തന്നെ; റോഡരികിലെ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളി

Published : Jun 07, 2025, 03:18 PM IST
toilet waste

Synopsis

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാവാം മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. രാവിലെ ഇതുവഴി പോയവരാണ് സംഭവം കണ്ടത്.

കോഴിക്കോട്: റോഡരികിലെ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. മുക്കം നഗരസഭയുടെയും ചാത്തമംഗലം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള മുത്താലം-ചോലക്കുഴി റോഡരികിലെ കണ്ണിപ്പൊയില്‍ വയലിലാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. മുത്താലം ഷാങ്ക്‌റില ഓഡിറ്റോറിയത്തിന് സമീപത്തെ വയലിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാവാം മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. രാവിലെ ഇതുവഴി പോയവരാണ് സംഭവം കണ്ടത്. വയലിന് സമീപത്തെ തോടും മലിനമായിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെ കിണറും മലിനമാകുമോ എന്ന ആശങ്ക നാട്ടുകാരിലുണ്ട്. ഇതിന് മുന്‍പ് മുത്താലം ഗ്രൗണ്ടിന് സമീപത്തും സമാനരീതിയില്‍ ശുചിമുറി മാലിന്യം തള്ളിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

PREV
Read more Articles on
click me!

Recommended Stories

കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ
ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്