സുഹൃത്തുക്കൾക്കൊപ്പം മല മുകളിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെയാണ് അപകടം
ഇടുക്കി: കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മൂന്നാറിന് സമീപം കരടിപ്പാറയിലാണ് സംഭവം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ ഷാർളിയാണ് മരിച്ചത്. കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മല മുകളിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെയാണ് അപകടം.