റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ, കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു 

Published : Dec 11, 2024, 08:37 AM IST
റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ, കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു 

Synopsis

കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു. 

കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യൽ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്. 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ്‌ 1.15 മണിക്കൂർ വൈകി 7.26 നാണ് പുറപ്പെട്ടത്. കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു. 8 മണിക്ക് ശേഷമുള്ള വേണാട്, പരശുറാം, ശബരി, തുടങ്ങിയ ട്രൈനുകൾ കൃത്യ സമയം പാലിക്കുമെന്നും റെയിൽവേ അറിയിച്ചു.  

വിമാന നിരക്ക് കൂടിയത് ആറിരട്ടി വരെ, ട്രെയിനുകളിൽ ടിക്കറ്റില്ല; ക്രിസ്മസിന് നാട്ടിലെത്താനാവാതെ മുംബൈ മലയാളികൾ 
 

 

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്