വനവിഭവം ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

By Web TeamFirst Published Nov 22, 2022, 8:59 AM IST
Highlights

കുന്തിരിക്കം ശേഖരിക്കാൻ ഉറാനി വനത്തിലേക്ക് ആണ് രാമചന്ദ്രൻ പോയത്. മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി.

പത്തനംതിട്ട : പത്തനംതിട്ട സീതത്തോട് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസി വിഭാഗത്തിലെ യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാൻ ഉറാനി വനത്തിലേക്ക് ആണ് രാമചന്ദ്രൻ പോയത്. മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി.

click me!