2021 ൽ കൊച്ചിയിൽ കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു, കൊന്നത് സുഹൃത്തുക്കൾ, സ്ഥിരീകരിച്ച് പൊലീസ്

Published : Sep 16, 2023, 07:12 PM ISTUpdated : Sep 16, 2023, 07:25 PM IST
2021 ൽ കൊച്ചിയിൽ കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു, കൊന്നത് സുഹൃത്തുക്കൾ, സ്ഥിരീകരിച്ച് പൊലീസ്

Synopsis

ജെഫ് ജോണും പ്രതികളും സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇവര്‍ക്കിടയിലുണ്ടായ സമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം

കൊച്ചി: രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്നും കാണാതായ ജെഫ് ജോൺ ലൂയിസ് കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരണം. കൊച്ചിയില്‍ നിന്ന് 2021 കാണാതായ തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസാണ് ഗോവയില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു. കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്റ്റെഫിന്‍ എന്നിവരും വയനാട് സ്വദേശി വിഷ്ണുവുമാണ് അറസ്റ്റിലായത്. ജെഫ് ജോണും പ്രതികളും സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇവര്‍ക്കിടയിലുണ്ടായ സമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൊച്ചി കമ്മീഷണർ എ അക്ബർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജെഫ് ജോൺ ഒന്നാം പ്രതിയായ അനിലിനെ ഒരു കേസിൽ കുരുക്കാൻ ശ്രമിക്കുന്നുവെന്ന സംശയത്തിലായിരുന്നു കൊലപാതകം. 2021 നവംബറിലാണ് ജെഫ് ജോൺ ലൂയിലിനെ കാണാതായത്. മിസിംഗ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തിലുണ്ടായില്ല. 

തലസ്ഥാനത്ത് രണ്ട് പേർക്ക് പനിയും ലക്ഷണങ്ങളും, നിപ പരിശോധനയ്ക്ക് സാമ്പിളുകൾ അയക്കും

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു