സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം: ശബരിമല തീർത്ഥാടകരടക്കം 17 പേർക്ക് പരിക്ക്

Published : Jan 03, 2023, 09:53 AM IST
സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം: ശബരിമല തീർത്ഥാടകരടക്കം 17 പേർക്ക് പരിക്ക്

Synopsis

ഇടുക്കി കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണാണ് രണ്ടാമത്തെ അപകടം നടന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ 17 ഓളം പേർക്ക് പരിക്ക്. കോട്ടയം പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറിയാണ് ആദ്യത്തെ അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അഗ്നിശമന സേനയാണ് ജീവൻ രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവറെ പിന്നീട് പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണാണ് രണ്ടാമത്തെ അപകടം നടന്നത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി വാനാണ് അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിലാണ് 16 പേർക്ക് പരിക്കേറ്റത്. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുൻപിലെ കാർ പോർച്ചിൽ വീഴുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്