അവധിക്ക് വീട്ടിലെത്തിയ സമയത്ത് സൗഹൃദം നടിച്ച് സഹോദരിമാരെ പീ‍ഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ പിടിയിൽ

Published : Sep 20, 2025, 08:04 AM IST
alappuzha Pocso case arrest

Synopsis

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന പെൺകുട്ടികൾ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിലാണ് പീഡനം നടന്നത്. സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ പെൺകുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയത്.

ആലപ്പുഴ: ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന വെൺമണി സ്വദേശികളായ പ്രായപൂർത്തയാകാത്ത സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴവില്ലേജിൽ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ(35), വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം ആർ മനോജ് (49) എന്നിവരാണ് അറസ്റ്റിലായത്.

വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എസ്എച്ച്ഒ അഭിലാഷ് എം സി, സബ് ഇൻസ്പക്ടർ സുഭാഷ് ബാബു കെ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പക്ടർ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ ഗോപകൂമാർ ജി, സിവിൽ പൊലീസ് ഓഫീസര്‍മാരായ ആകാശ് ജി കൃഷ്ണൻ, ശ്യാംകുമാർ ബി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ