
കണ്ണൂർ: ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ. ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയതായി സംശയം. കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ വസ്തു കണ്ടെത്തിയതാണ് ദുരൂഹതയുണർത്തിയത്. ഇത് മൃതദേഹമാണെന്നാണ് സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.
നാട്ടുകാരൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ രണ്ട് മൃതദേഹം അടക്കം ചെയ്യില്ല. അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും ജിൽസ് ഉണ്ണിമാക്കൽ പറയുന്നു. എന്നാൽ, പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. മൃതദേഹമെന്ന് സംശയം തോന്നി. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ല. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ല. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ആണോ എന്ന് സംശയമുണ്ടെന്നും വികാരി പറയുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും വികാരി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam