
തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ രാഹുൽ, അഭിൻജിത്ത് എന്നിവക്കാണ് സസ്പെൻഷൻ. റൂറൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ലഹരികടത്തുകാരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് റൂറൽ നാർക്കോട്ടിക് സെല്ലിന്‍റെ കണ്ടെത്തൽ. പ്രതികൾക്ക് ലഹരി കടത്തുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് റൂറൽ നാർക്കോട്ടിക് സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും, ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവർക്കെതിരെ വിശദമായ അന്വേഷണം നടത്താനും റൂറൽ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. പൊലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam