മീൻ മുട്ട വില്ലനായോ? വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു

Published : Feb 17, 2026, 09:21 AM ISTUpdated : Feb 17, 2026, 11:48 AM IST
food poison vizhinjam

Synopsis

മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്

വിഴിഞ്ഞം: തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലർജിയാണെന്നാണ് ഡോക്‌ടർമാരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്.

വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന ഭക്ഷണശാലയായ 'അസ്മാക്' നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം നിലമേലിലേക്ക് വരുന്നതിനിടെ നെഞ്ച് വേദന തോന്നിയതാണ് ആശുപത്രിയിലെത്താൻ കാരണം. ഭക്ഷ്യവിഷബാധയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേൽ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെയാണ് ഇവരെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളെജിലേക്കും പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ എത്രപേർ ഒരേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എന്ത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയാണോയെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ച് സാംപിൾ ശേഖരിച്ചിട്ടുണ്ട്.  ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധ സംബന്ധിയായ അസ്വസ്ഥതയുണ്ടായതായി ആരിൽ നിന്നും പരാതിയുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. 

വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഫുഡ് സേഫ്റ്റി കമ്മീഷണറോട് സംഭവം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് വിശദമാക്കി. ഉദ്യോഗസ്ഥർ അവിടെ എത്തി പരിശോധിക്കുന്നുണ്ട്. ഉടൻ റിപ്പോർട്ട് ലഭിക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. മത്സ്യം കഴിച്ചതാണെന്നാണ് വാർത്തകളിൽ കണ്ടത്, എന്നാൽ വകുപ്പിന് അതുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ വ്യക്തക്തയില്ല. രിശോധിച്ചശേഷമേ അതിൽ എന്താണെന്നുള്ളത് വ്യക്തമാകുവെന്നും മന്ത്രി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ലാത്ത സമയത്ത് വീട്ടില്‍ക്കയറിയത് ചോദ്യം ചെയ്തു, ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ദാരുണാന്ത്യം
ജോലിയിൽ കയറിയിട്ട് 4 മാസം, ജാതി അധിക്ഷേപം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു