കോഴിക്കോട് ഓമശ്ശേരിയിലെ ജനന്മ സൂപ്പർമാർക്കറ്റിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് മോഷണശ്രമം. ക്യാഷ്യർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ സൂപ്പർ മാർക്കറ്റിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം. രാത്രി ഒൻപത് മണിയോടെ ജനന്മ സൂപ്പർ മാർക്കറ്റിൽ എത്തിയ നീണ്ട മുടിക്കാരനായ ഒരാൾ, ക്യാഷ്യർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച് പണം തട്ടാനാണ് ശ്രമിച്ചത്. എന്നാൽ ക്യാഷ്യർ ഉടൻ തന്നെ ബഹളം വെച്ചതോടെ മറ്റ് ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത് രക്ഷയായി. ഇവർ പ്രതിയെ പിടികൂടി തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

