കോട്ടയത്ത് പാറമടയിൽ അപകടം; പാറ വീണ് രണ്ട് പേര്‍ മരിച്ചു

By Web TeamFirst Published Dec 12, 2019, 9:13 PM IST
Highlights

പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ പാറ പൊട്ടി വീഴുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്.

കോട്ടയം: കോട്ടയം കുറുവിലങ്ങാട് പാറമടയിൽ അപകടം. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികൾ മരിച്ചു. പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ പാറ പൊട്ടി വീഴുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു അപകടം.

click me!