യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി; രണ്ട് പേര്‍ അറസ്റ്റില്‍

Published : Nov 07, 2025, 05:36 PM IST
rape arrest

Synopsis

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയുടെ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു
സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു