ആനക്കട്ടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

Published : Mar 02, 2023, 01:31 PM IST
ആനക്കട്ടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

Synopsis

അമ്മാവൻ രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് മഹേഷ്കുമാറിനെ ഒറ്റയാൻ ആക്രമിച്ചത്.

പാലക്കാട് : തമിഴ്നാട് ആനക്കട്ടിയിൽ രണ്ടുപേരെ കാട്ടാന കൊന്നു. തൂവയിലും, മാങ്കരയിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മരുതാചലം, മഹേഷ് കുമാർ ആക്രമണത്തിൽ മരിച്ചത്.  രാവിലെ ഏഴ് മണിയോടെ മരുതാചലത്തിനെ കാട്ടാന ആക്രമിച്ചു. കാട്ടാന വരുത്തിയ കൃഷിനാശം കാണാൻ പോയപ്പോഴാണ് ഒറ്റയാൻ ആക്രമിച്ചത്. മണ്ണാർക്കാട് കോയമ്പത്തൂർ റോഡിൽ മാങ്കരയിലാണ് മഹേഷ്കുമാറിനെ ഒറ്റയാൻ ചിവിട്ടിക്കൊന്നത്. അമ്മാവൻ രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് മഹേഷ്കുമാറിനെ ഒറ്റയാൻ ആക്രമിച്ചത്.

Read More : പൊതുവിദ്യാലയങ്ങൾ മാതൃക, വിദ്യാഭ്യാസരംഗത്തെ നേട്ടം കാരണം കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു : മുഖ്യമന്ത്രി

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം