
കൊല്ലം: പരവൂർ നെടുങ്ങോലത്ത് പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിന് സമീപമാണ് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം പൂർണമായും ജീർണിച്ച അവസ്ഥയിലാണ്. സമീപത്തുനിന്ന് വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.
ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ പ്രദേശത്തെ മരത്തിന് സമീപത്തുനിന്ന് നിന്നാണ് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മരത്തിൽ തൂങ്ങിമരിച്ചതാണോ എന്ന സംശയം പൊലീസിനുണ്ട്. മരണപ്പെട്ട ആളെക്കുറിച്ച് വ്യക്തതയില്ല. ഇതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
രണ്ട് മാസം മുമ്പ് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് പ്രതിയാണ് വാഹന ഉടമ എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ഇയാളുടേതാണോ എന്ന് പൊലീസിന് സംശയമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam