എറണാകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published : Oct 16, 2025, 04:49 PM IST
School bus Accident

Synopsis

കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  2,3 ക്ലാസുകളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ