റോഡ് അരികില്‍ കവറിൽ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികൾ കണ്ടെത്തി

Published : Aug 29, 2022, 09:46 AM ISTUpdated : Aug 29, 2022, 09:47 AM IST
റോഡ് അരികില്‍ കവറിൽ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികൾ കണ്ടെത്തി

Synopsis

തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

കൊല്ലം:  ശക്തികുളങ്ങരയിലാണ് ശുചീകരണ തൊഴിലാളികള്‍ റോഡ് അരികില്‍ നിന്നും കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നത്.

തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. 

തലയോട്ടികൾ കണ്ടെത്തിയ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച ശേഷം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിവരം. 

ചിത്രം: പ്രതീകാത്മകം

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ

പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവല്ലയിൽ വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു

പത്തനംതിട്ട: തിരുവല്ല കാരയ്ക്കലിൽ സ്ത്രീയെ കുത്തിപരിക്കേൽപ്പിച്ചു. കാരയ്ക്ക്ൽ സ്വദേശി അമ്മിണിയ്ക്കാണ് കുത്തേറ്റത്. 68 വയസ്സായിരുന്നു. അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം പിതാവിനെ കൊന്ന കേസിൽ 16 വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി. വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അമ്മിണിയെ കുത്തിയത് എന്നാണ് വിവരം. പരിക്കേറ്റ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാനീയത്തിൽ കലർത്തി നൽകിയതെന്ത്? സൊനാലി ഫോഗട്ട് കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു