16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ

Published : Aug 29, 2022, 07:49 AM IST
16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ

Synopsis

ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം:  വർക്കല അയിരൂരിൽ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24)ആണ് പിടിയിലായത്. 

ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐ പി എസിന്‍റെ നിർദ്ദേശാനുസരണം വർക്കല ഡി വൈ എസ് പി നിയാസിന്‍റെ നേതൃത്വത്തിൽ വർക്കല എസ് എച് ഓ സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസ്സി. സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ്സ് സി പി ഓ മാരായ ഹേമ, ഷിജു, ഷൈജു, സി പി ഓ മാരായ പ്രശാന്തകുമാരൻ,ഷജീർ,എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അടിവസ്ത്രത്തിലും ഷൂവിന്റെ അടിയിലും സ്വർണ്ണം; മലപ്പുറം സ്വദേശിയെ കയ്യോടെ പൊക്കി കസ്റ്റംസ്

പാനീയത്തിൽ കലർത്തി നൽകിയതെന്ത്? സൊനാലി ഫോഗട്ട് കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും

 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം