മറയൂരിലെത്തിയ വിനോദസഞ്ചാരികളായ യുവാവും യുവതിയും മരിച്ചനിലയില്‍

Published : Jun 19, 2023, 08:21 AM ISTUpdated : Jun 19, 2023, 11:42 AM IST
മറയൂരിലെത്തിയ വിനോദസഞ്ചാരികളായ യുവാവും യുവതിയും മരിച്ചനിലയില്‍

Synopsis

മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്.

മറയൂര്‍: മറയൂരിലെത്തിയ വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്.

മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒന്‍പതോടെ റോഡില്‍ ഒരു വാഹനം തടഞ്ഞു നിര്‍ത്തി യുവതി വിഷം കഴിച്ചു, രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഇരുവരെയും ഉടനെ മറയൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. കോളേജിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞതായും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

     
മാട്ടുപ്പെട്ടിയെ വിറപ്പിച്ച് പടയപ്പ; പെട്ടിക്കടകള്‍ തകര്‍ത്തു, വീഡിയോ


 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി