കഴിഞ്ഞ ദിവസമാണ്  മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. ഇതിന് പിന്നാലെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന ഇന്നലെ രാത്രിയോടെ മേഖലയിൽ ഇറങ്ങിയത്

മൂന്നാർ: മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പെട്ടിക്കടകൾ തകർത്ത് പടയപ്പയെന്ന കാട്ടാന. ഇന്നലെ രാത്രി ഒൻപത് മണിയോടെ എത്തിയ കാട്ടാന കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കിയാണ് പടയപ്പ കാടുകയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്. 

കഴിഞ്ഞ ദിവസമാണ് മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. ഇതിന് പിന്നാലെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന ഇന്നലെ രാത്രിയോടെ മേഖലയിൽ ഇറങ്ങിയത്. ഒൻപത് മണിയോടെ എത്തിയ കാട്ടാന പെട്ടികടകൾ തകർത്ത് ഭക്ഷണ സാധനങ്ങൾ അകത്താക്കിയാണ് കാടു കയറിയത്. ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ അകത്താക്കി പതിവ് രീതിയില്‍ തന്നെയാണ് മടങ്ങിയത്. 

ഈ സമയം മുഴുവന്‍ റോഡിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്. മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞപ്പോള്‍ വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് അടുത്തിടെയാണ്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി എത്തിയ ട്രാക്ടറാണ് പടയപ്പ തടഞ്ഞത്. 

മുന്നിൽ 'പടയപ്പ', മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ കുടുങ്ങി

പകൽ പുൽമേട്ടിൽ കറക്കം, രാത്രിയില്‍ റോഡില്‍ പരാക്രമം; മുറിവാലനിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player