സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി

Published : Apr 05, 2025, 10:44 AM ISTUpdated : Apr 05, 2025, 01:42 PM IST
സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി

Synopsis

എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള മറ്റ് സാധനങ്ങളും ഇവർ തങ്ങിയ ലോഡ്ജിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ: പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്സൈസിന്റെ പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് പറഞ്ഞു.വീട്ടിൽ നിന്ന് വിളിക്കുമ്പോൾ യുവതികൾ പരസ്പരം സംസാരിച്ച് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരായിരുന്നു ഇവരെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. 

മറ്റൊരു സംഭവത്തിൽ കാസർകോട് മായിപ്പാടിയിൽ കാറിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൈക്ക ബാലടുക്ക സ്വദേശി പിഎം അഷ്റിൻ അൻവാസ് (32), കന്യാപ്പാടി സ്വദേശി എൻ ഹമീർ (29) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം