'രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു': താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവാവ് പറഞ്ഞതിങ്ങനെ...

Published : Apr 05, 2025, 09:39 AM IST
'രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു': താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവാവ് പറഞ്ഞതിങ്ങനെ...

Synopsis

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്.

മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. യുവാവിനെ താനൂർ പൊലീസ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. ലഹരി തന്നെ നശിപ്പിച്ചെന്നും ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമെന്നും നിർത്താൻ കഴിയില്ലെന്നും യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. 

ലഹരി ഉപയോ​ഗം മൂലമുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈ പ്രദേശത്തും ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് യുവാവ്  പൊലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയത്. 

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു