വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കി എത്തി, വീട് കുത്തിത്തുറന്ന് കവർന്നത് 45,000 രൂപയും 11 പവനും; പ്രതികളിൽ ഒരാൾ സമീപവാസി

Published : Oct 31, 2026, 01:43 AM IST
Naruvamoodu House Robbery

Synopsis

നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. നരുവാമൂട് സ്വദേശി ദീപു, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളുമാണ് കവർന്നത്.

തിരുവനന്തപുരം: നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. നരുവാമൂട് ഒലിപ്പു നട ദീപ ഭവനിൽ ദീപു (23), ഇയാളുടെ സുഹൃത്ത് വലിയറത്തല വെള്ളൈറ്റിൽ വീട്ടിൽ മഹേഷ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11:30 മണിക്കായിരുന്നു സംഭവം. നടുക്കാട് മാടൻപാറ ഇലവിൻ വിളാകം സരസ്വതി വിലാസം കുമാറിൻ്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് പ്രതികൾ മോഷണത്തിനെത്തിയത്.

വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കിയാണ് പ്രതികളെത്തിയത്. പണവും ആഭരണങ്ങളും ഉണ്ടെന്ന് അറിയാവുന്ന പ്രതികൾ വീട്ടുകാരെ നിരീക്ഷിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജോലിക്ക് പോയവർ ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സമീപവാസിയായ ദീപുവിനെ സംശയം തോന്നിയതോടെയാണ് മോഷണം തെളിഞ്ഞത്. മോഷണത്തിന് ശേഷം വർക്കല കാപ്പിൽ ഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ദീപുവിനെ പുലർച്ചെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ സുഹൃത്തിനെയും പൊലീസ് പിടികൂടി. ദീപു വർക്കലയിൽ പോകുന്നതിന് മുമ്പ് ഊരൂട്ടമ്പലത്തെ പണമിടപാട് സ്ഥാപനത്തിൽ ഒരു മോതിരം പണയം വെച്ച് 38,000 രൂപയും കൈപ്പറ്റിയിരുന്നു. ഇയാളിൽ നിന്ന് പണവും സ്വർണവും നരുവാമൂട് പൊലീസ് കണ്ടെടുത്തു. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനേക ഗാന്ധി ഇടപെട്ടു; തിരുവനന്തപുരത്ത് തെരുവുനായയെ വിഷം കൊടുത്തു കൊന്ന മധ്യവയസ്കനെതിരെ കേസ്
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണ്‍ കവര്‍ന്നു; യുവാവ് പിടിയിൽ