തോണി മറിഞ്ഞു, സംഭവം പുറംലോകമറിഞ്ഞില്ല; കണ്ണൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Sep 26, 2022, 11:38 AM ISTUpdated : Sep 26, 2022, 12:34 PM IST
തോണി മറിഞ്ഞു, സംഭവം പുറംലോകമറിഞ്ഞില്ല; കണ്ണൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Synopsis

രണ്ട് മൃതദേഹങ്ങൾ കരക്കെത്തിച്ചു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു.

കണ്ണൂര്‍: കണ്ണൂർ പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു.  പുല്ലുപ്പിക്കടവിൽ ഇന്നലെ രാത്രിയാണ് തോണി മറിഞ്ഞത്. എന്നാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്ന് പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസും ഫയർ ഫോഴ്സും എത്തുകയായിരുന്നു.  അപ്പോഴാണ് തോണി മറിഞ്ഞത് അറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ കരക്കെത്തിച്ചു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍ എന്നിവരാണ് മരിച്ചത്. സഹദ് എന്നയാൾക്കായി ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുന്നു. തിരച്ചിലിന് കലക്ടര്‍ നേവിയുടെ സഹായം തേടി. പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാലാണ് ഫയർഫോഴ്സിനും നാട്ടുകാർക്കും തെരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. 


PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്