സഹോദരങ്ങളായ അപ്പൂസും പപ്പൂസും മറ്റൊരാളും, വീടിന്‍റെ ഗേറ്റ് ചവിട്ടിത്തുറന്ന് വീട്ടമ്മയെ ആക്രമിച്ചു; അറസ്റ്റിൽ

Published : May 08, 2025, 11:52 AM ISTUpdated : May 08, 2025, 11:56 AM IST
സഹോദരങ്ങളായ അപ്പൂസും പപ്പൂസും മറ്റൊരാളും, വീടിന്‍റെ ഗേറ്റ് ചവിട്ടിത്തുറന്ന് വീട്ടമ്മയെ ആക്രമിച്ചു; അറസ്റ്റിൽ

Synopsis

സഹോദരങ്ങളായ അപ്പൂസും പപ്പൂസും മറ്റൊരാളും, വീടിന്‍റെ ഗേറ്റ് ചവിട്ടിത്തുറന്ന് വീട്ടമ്മയെ ആക്രമിച്ചു; അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ  അറസ്റ്റിൽ. പിറവിളാകം  സ്വദേശികളായ അപ്പൂസ് (21),  വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. വിഴിഞ്ഞം തെന്നൂർകോണം സ്വദേശിനിയുടെ വീട് കയറി ആക്രമിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. 

സംഭവത്തിൽ പിടിയിലായ അപ്പൂസിന്‍റെ സഹോദരൻ പപ്പൂസ് ഒളിവിലാണ്. വീടിന്‍റെ ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കടന്ന സഹോദരങ്ങൾ ഉൾപ്പെട്ട മൂന്നംഗ സംഘം സ്ത്രീയെ മർദ്ദിക്കുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം വീടിന് സമീപം വന്ന് അസഭ്യം വിളിച്ചത് വിലക്കിയതിലുള്ള മുൻ വൈരാഗ്യം കാരണമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ