
തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെയും തേക്കിന്‍കാട് മൈതാനിയുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും വേണ്ടി 50 കോടിയുടെ പദ്ധതി രൂപരേഖ ടി എന്‍ പ്രതാപന്‍ എം പി കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഢിക്ക് സമര്‍പ്പിച്ചു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളെ പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കണമെന്ന് നേരത്തേ എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര സാംസകാരിക പുരാവസ്തു വകുപ്പുകള്‍ സാധ്യതാപഠനം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് വടക്കുംനാഥ ക്ഷേത്രവും തേക്കിന്‍കാട് മൈതാനവും വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചുകൊണ്ടും തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങള്‍ നഷ്ടപ്പെടാതെയുമുള്ള നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കുള്ള വിശദ രൂപരേഖ മന്ത്രിക്ക് കൈമാറിയത്.
'എംവിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി, സുന്നി വിദ്യാഭ്യാസ ബോർഡിന്‍റെ പാഠ പുസ്തകത്തെ അഭിനന്ദിച്ചു', കാരണം!
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വടക്കുംനാഥ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ കേടുപാടുപറ്റിയ ഗോപുരങ്ങള്‍, കൂത്തമ്പലം, ക്ഷേത്ര വളപ്പിലെയും മൈതാനിയിലെയും പൈതൃക നിര്‍മ്മിതികള്‍, നെഹ്‌റു മണ്ഡപം അടക്കമുള്ള മണ്ഡപങ്ങള്‍ എന്നിങ്ങനെയുള്ള നിര്‍മ്മിതികളുടെ പുനരുദ്ധാരണവും സംരക്ഷണവും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ വടക്കുംനാഥ ക്ഷേത്രം ലോക പ്രശസ്ത ഉത്സവാഘോഷമായ തൃശൂര്‍ പൂരത്തിന്റെ ആതിഥേയസ്ഥാനം എന്ന നിലക്കും ലോകാഖ്യാതി നേടിയിട്ടുണ്ട്.
തൃശൂര്‍ നഗര മധ്യത്തില്‍ അറുപത് ഏക്കര്‍ വിസ്തൃതിയിലുള്ള തേക്കിന്‍കാട് മൈതാനി നഗരത്തിന്റെ ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്. മൈതാനിയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിനും പദ്ധതിയില്‍ പ്രത്യേക ഊന്നലുണ്ട്. നേരത്തേ സംഘടിപ്പിച്ച ട്രീ മാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും നിലവിലുള്ള മരങ്ങളുടെ സംരക്ഷത്തിനും ശ്രദ്ധ കൊടുക്കും. തൃശൂര്‍ പൂരത്തിനും വെടിക്കെട്ടിനും മറ്റു ആചാര ആഘോഷ പരിപാടികള്‍ക്കും ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ബാക്കിയുള്ള ഇടങ്ങളില്‍ മാത്രമായി പുതിയ മരങ്ങളും ഔഷധ തോട്ടവും ക്രമീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഭൂവിതാനം ശാസ്ത്രീയമായി പുനഃക്രമീകരിച്ച് ഭൂഗര്‍ഭ ജല സമ്പത്തിന്റെ സംരക്ഷണം കൂടി പദ്ധതി ലക്ഷ്യമിടുന്നു. വേനലില്‍ ജലദൗര്‍ലഭ്യം നേരിടുന്ന മൈതാനിയിലെ ആനപ്പറമ്പിലെ സൂര്യ പുഷ്‌കരണി, ചന്ദ്ര പുഷ്‌കരണി എന്നീ കുളങ്ങളുടെ സംരക്ഷണവും ഇതിന്റെ ഭാഗമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നവീനവും നൂതനവുമായ ശാസ്ത്രീയ രീതികള്‍ അവലംബിക്കും. സൗരോര്‍ജ്ജത്തിലൂടെ ഊര്‍ജേ്ജാത്പാദനത്തിനുള്ള സജ്ജീകരണങ്ങളും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ദേവസ്വം ഓഫീസിന്റെ പുനരുദ്ധാരണത്തോടൊപ്പം അതിനോട് ചേര്‍ന്ന് പൂരം മ്യൂസിയവും കൂടി സ്ഥാപിക്കുകയാണ് ഉദ്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം