ഉപരാഷ്ട്രപതി വേദിയിൽ; പരസ്പരം 'കൊട്ടി' സുരേഷ് ഗോപിയും ഗണേഷ് കുമാറും, പത്തനാപുരം അങ്ങ് എടുക്കുമെന്ന് കേന്ദ്ര മന്ത്രി

Published : Mar 02, 2026, 11:36 AM IST
ganesh kumar suresh gopi

Synopsis

പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് സ്കൂളിന്റെ ശതാബ്ദി വാർഷിക വേദിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മിൽ രസകരമായ വാക്പോരിൽ ഏർപ്പെട്ടു. താൻ മുൻപ് ഗണേഷിന് വോട്ട് പിടിക്കാൻ വന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊല്ലം: ഒരേ വേദിയിൽ എത്തിയപ്പോൾ പരസ്പരം കൊട്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ ബി ഗണേഷ് കുമാറും. പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ശതാബ്‍ദി വാർഷിക ചടങ്ങിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ഒരുമിച്ചെത്തിയത്. സുരേഷ് ഗോപിയ്ക്കിട്ട് ആദ്യം കൊട്ടിയത് ഗണേഷ് കുമാറാണ്. ഞങ്ങൾ ആത്മസുഹൃത്ത് ആണന്നും അദ്ദേഹം ഈ നാട്ടിൽ ആദ്യമായി വരികയാണന്നും പറഞ്ഞു.

അച്ചൻ ചോദിച്ച എല്ലാ സമ്മാനങ്ങളും ഇതുവരെ കൊടുത്തിട്ടുണ്ട് (എസ്ബി കോളജിനെ ഉദ്ദേശിച്ച്). ഇനിയും സമ്മാനങ്ങൾ കൊടുക്കും എന്ന് അറിയിച്ചുകൊണ്ട് സുരേഷ് എന്തോ സമ്മാനം കൊടുത്തു എന്നും ഗണേഷ് പറഞ്ഞു. ബസ് അല്ല വേറെ എന്തോ സമ്മാനം ഉണ്ട് അത് പോകുന്നതിനു മുമ്പ് ചോദിച്ചു മനസിലാക്കണം. പെട്രോളിയം മന്ത്രി കോളേജിന് കൊടുത്ത സമ്മാനം എന്താണ്? ബസിന്‍റെ ഡീസൽ ഫ്രീ ആക്കി കൊടുത്തു എന്ന് ഒരു സംശയമുണ്ട്... ഗണേഷിന്‍റെ പരിഹാസം നീണ്ടു. പിന്നാലെ സുരേഷ് ഗോപിയുടെ മറുപടിയും എത്തി.

സുരേഷ് ഗോപിയുടെ മറുപടി

പത്തനാപുരത്ത് താൻ നേരത്തെ എത്തിയത് ഗണേഷിന് വോട്ട് പിടിക്കാനായിരുന്നെന്നും അന്ന് ഉമ്മൻ ചാണ്ടിയും ഒപ്പമുണ്ടായിരുന്നെന്നും ഓർമ്മപ്പെടുത്തി. നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് വോട്ട് തേടിയതും സുരേഷ് ഗോപി ഗണേഷിനെ ഓർമ്മപ്പെടുത്തി. രാജ്യസഭാംഗമായിരിക്കെ പത്തനാപുരത്തിന് നൽകിയ ഹൈമാസ് ലൈറ്റിന്‍റെ കാര്യവും ചൂണ്ടിക്കാട്ടി. കോളജിൽ കൊടുത്ത സമ്മാനത്തെക്കുറിച്ചും പറഞ്ഞു. ചങ്ങനാശേരി എസ് ബി കോളേജിൽ കൊടുത്തു എന്ന് പറയുന്നത് ബസോ ഏറോപ്ലെയിനോ ഒന്നുമല്ല.

"പെട്രോളും ഡീസലും ഒക്കെ ഫ്രീയായി കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടങ്കിൽ അത് ഞാൻ കൊടുക്കും പിന്നെ പത്തനാപുരം അങ്ങ് എടുക്കും " സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ എനിക്ക് സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. തൃശൂരിന്‍റെ മുദ്ര എന്ന് പറയുന്നത് ആനപ്പുറത്തെഴുന്നള്ളിക്കുന്ന ഒരു ചെമ്പല്ല. സ്വർണ്ണം പൂശിയ വൺ ഗ്രാം ഗോൾഡ് പ്ലേറ്റ് കോലം ആണ് തനിക്ക് സ്നേഹത്തോടെ വേദിയിൽ സമ്മാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരന്തരം തെറിവിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള പക, വയോധികയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോൾ ഭർത്താവിനെതിരെ ഭാര്യയുടെ പോക്സോ പരാതി, 'വിവാഹിതയാകുമ്പോൾ 17 വയസ്സ്'; യുവാവിനെ വെറുതെവിട്ട് കോടതി